wall mount ക്ലോസേറ്റ് and ഫ്ലോർ mount ക്ലോസെറ്റ്

wall mount ക്ലോസേറ്റ് and ഫ്ലോർ mount ക്ലോസെറ്റ്

എന്റെ വീട് പണി പ്ലെബിങ് സ്റ്റേജിൽ എത്തിയപ്പോഴേ, പ്ലമ്പർ ആയ Mr അലി പറഞ്ഞു ഇപ്പോൾ എല്ലാവരും wall mount ക്ലോസേറ്റ് ആണ് വീടുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ഫ്ലോർ mount ക്ലോസെറ്റ് ഒക്കെ ഇപ്പോൾ out of fasion ആയെന്നു..🙄
എന്തും കുറച്ചു പഠിച്ചു ചെയ്യുന്ന ഒരാൾ ആയത് കൊണ്ട് തന്നെ അതിനെ കുറിച്ച് ഒരു ചെറിയ പഠനം അങ്ങ് നടത്തി..🙂
റിസൾട്ട് ആണ് ഇവിടെ പറയുവാൻ പോകുന്നത്.. എന്റെ പഠനത്തിനോട്‌ യോജിപ്പ് / വിയോജിപ്പ് ഉള്ളവർ ഉണ്ടാകാം.. അതു പറയുകയും ചെയ്യാം ട്ടോ.. ചിലപ്പോൾ എന്റെ പഠനത്തിൽ എനിക്ക് തെറ്റ് പറ്റിയിട്ടും ഉണ്ടാകാം..എല്ലാം തികഞ്ഞവർ ആരും ഇല്ലല്ലോ 😜
ഒരു വീടോ ഫ്ലാറ്റോ നിർമ്മിക്കുമ്പോഴും നവീകരിക്കുമ്പോഴും ബാത്ത്റൂം ഡിസൈൻ തിരഞ്ഞെടുക്കുന്ന സമയവും ആശയക്കുഴപ്പം ഉണ്ടാകുന്ന ഒരു വിഷയമാണ് Wall Mount Commode (Wall Hung Closet) ആണോ Floor Mount Commode (Floor Mounted Closet) ആണോ ഇൻസ്റ്റാൾ ചെയ്യുവാൻ ഏറ്റവും നല്ലത് എന്നത്. 🤔🤔
ഞാൻ ഇവിടെ പ്രധാനമായും 6 ഘടകങ്ങളെ
അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്.💪
1. Safety & Durability (സുരക്ഷയും ദീർഘായുസും)💪
2.Cleaning & Hygiene (വൃത്തിയും ശുചിത്വവും)💪
3. Leakage Possibility (ലീക്കേജ് സാധ്യത)💪
4. Maintenance (പരിപാലനം)💪
5. സ്പേസ് Consumption💪
6. Price (വില & ഇൻസ്റ്റാളേഷൻ ചെലവ്)💪
1. Safety & Durability (സുരക്ഷയും ദീർഘായുസും)
Wall Mount: ചുമരിൽ എടുക്കുന്ന ഭാരം മുഴുവൻ ഫിക്സ് ചെയ്യുവാൻ ഉപയോഗിക്കുന്ന ബ്രാക്കറ്റുകളും ചുമരിന്റെ inside frame-ഉം (concealed frame) കൈകാര്യം ചെയ്യുന്ന ഒരു സിസ്റ്റമാണ്. ശരിയായി ഇൻസ്റ്റാൾ ചെയ്താൽ 200 kg+ വരെ ഭാരം ബ്രാൻഡഡ് മോഡൽസ് എടുക്കും എന്ന് പറയാം. പക്ഷേ കൃത്യമായി ഇൻസ്റ്റാൾ ചെയ്യാത്ത പക്ഷം അല്ലെങ്കിൽ ചുമരിന് മതിയായ സ്‌ട്രെങ്ത് ഇല്ല എങ്കിൽ, ഭാരം കൊണ്ട് loosening, crack, അല്ലെങ്കിൽ damage ഉണ്ടാകാം. ബാത്രൂം ഒരു ലീകേജ് വരുവാൻ സാധ്യത ഉള്ള പോർഷൻ ആയത് കൊണ്ട് തന്നെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള ലീകേജ് ചുമരിലെക്ക് വന്നാൽ, wet ആയി കിടക്കുന്ന ചുമരിന്റെ സ്‌ട്രെങ്ത് (ബലം) കുറയുകയും സേഫ്റ്റി കൺസെർൺ വരുവാൻ സാധ്യത ഉണ്ടാകുകയും ചെയ്യും .
അതു പോലെ എന്തെങ്കിലും തരത്തിലുള്ള ഫിസിക്കൽ ഡാമേജ് വാങ്ങുമ്പോൾ തന്നെ ഉണ്ടങ്കിലൊ (അതു ശ്രദ്ധിക്കാതെ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌താൽ) ഭാവിയിൽ ഉണ്ടായാലോ ( hair line cracks പോലെ) അതു ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിച്ചേക്കാം.
Brand ക്വാളിറ്റിയും ഹൈ സ്കിൽഡ് ആയ ടെക്നിഷ്യനും ഉണ്ടായാൽ മാത്രമേ Wall Mount closet സേഫ്റ്റി ഉണ്ടാവുകയുള്ളൂ എന്ന് സാരം 🙂
Floor Mount: ഫ്ലോറിൽ നേരിട്ട് ബോൾട്ട് ചെയ്യുന്ന സിസ്റ്റം ആകുന്നതിനാൽ structural stability കൂടുതലാണ്. സേഫ്റ്റി ഇഷ്യൂസ് വാൾ മൗന്റിനെ അപേക്ഷിച്ചു വളരെ വളരെ കുറവാണ്. ഇൻസ്റ്റാളെഷന് ഹൈ സ്‌കിൽഡ് ആയ ടെക്നിഷ്യൻ ഒന്നും വേണ്ട.
ഇവിടെ എനിക്കു ബെറ്റർ ആയി തോന്നിയത് ഫ്ലോർ മൗണ്ട് ആണ്.
മാർക്ക്‌ :- 0/1 💪
2. Cleaning & Hygiene (വൃത്തിയും ശുചിത്വവും)
Wall Mount: നിലയിൽ സ്പർശമില്ലാത്തതിനാൽ complete floor cleaning easy, mop ചെയ്യാനും flush ചെയ്യാനും സൗകര്യമാണ്. ബാത്രൂം എപ്പോഴും modern & hygienic ആയിരിക്കും. വൃത്തി ആക്കുവാൻ ഈസിയാണ്.
Floor Mount: അടിഭാഗത്ത് cleaning കുറച്ചു ബുദ്ധിമുട്ടാണ്. പ്രേതെകിച്ചു ക്ലോസേറ്റ് ഫ്ലോറിൽ ഫിക്സ് ചെയ്ത ഭാഗത്തും പിറക് വശത്തും . Wall mount പോലെ അത്ര ഹൈജിൻ ആയിരിക്കില്ല ഫ്ലോർ mount ഫിക്സ് ചെയ്ത ബാത്രൂമുകൾ എന്ന് തന്നെ പറയാം.
ഇവിടെ എനിക്കു ബെറ്റർ ആയി തോന്നിയത് Wall മൗണ്ട് തന്നെ ആണ്. മാർക്ക്‌ :- 1/1 💪
3. Leakage Possibility (ലീക്കേജ് സാധ്യത)
ഒരു സ്ട്രക്ച്ചറൽ റിപ്പയർ & വാട്ടർപ്രൂഫിങ് സ്പെഷ്യലിസ്റ്റ് എന്ന നിലക്ക് തന്നെ ഞാൻ ഏറ്റവും കൂടുതൽ ഇമ്പോർട്ടന്റസ് കൊടുത്ത ഒരു പോയിന്റ് ഇതാണ്.
Wall Mount: Concealed flush tank ഫിക്സ് ചെയ്യുക ചുമരിലാണ്..അതു കൊണ്ട് തന്നെ ഫ്ലഷ് ചെയ്യുന്ന സമയം ജോയിന്റിലെ പൈപ്പ് വിട്ട് ചുമരിലേക്ക് ലീകേജ് സാധ്യത കൂടുതലാണ്. ബ്രാൻഡഡ് concealed tank (Geberit, Grohe, Jaquar) ഉപയോഗിച്ച് skilled plumbing ചെയ്താൽ ഒരു പരിധി വരെ (90% വരെ) leakage സാധ്യത കുറക്കുവാൻ കഴിയും എങ്കിലും 10% സാധ്യത അപ്പോഴും ബാക്കിയാണ്. ഇനി leak ഉണ്ടാകുകയാണെങ്കിൽ repair ചെയ്യുവാൻ wall break ചെയ്യേണ്ടി വരും. ബ്രേക്ക്‌ ചെയ്യാതെ കഴിയും എന്ന് പറയുമെങ്കിലും ഞാൻ അറിയുന്ന രണ്ട് മൂന്നു ക്ലയന്റസ്സിന്റെ വീട്ടിൽ ചുമർ ബ്രേക്ക്‌ ചെയ്താണ് ഇഷ്യൂസ് ഫിക്സ് ചെയ്തത്.
Floor Mount: Exposed flush tank (PVC or ceramic) സിസ്റ്റമാണ് ഇതിൽ ഉള്ളത് – leakage എളുപ്പം detect & repair ചെയ്യാൻ കഴിയും. ഇനി ലീകേജ് ഉണ്ടായാലും അതു ബാത്രൂം ഇൻസൈഡ് ആയതിനാൽ ചുമരുകളെ അതു ബാധിക്കുകയില്ല. പക്ഷേ ഫ്ലോർ മൗണ്ട് ഫിക്സ് ചെയ്യുന്ന സമയം സ്ക്രു ചെയ്യുന്ന സമയം അതു ഫ്ലോറിനെ ഡാമേജ് ( പ്രേതെകിച്ചു വാട്ടർപ്രൂഫ് ലയെറിനെ എന്ന് ഉറപ്പ് വരുത്തണം.. സ്ക്രുനു ചുറ്റും PU സീലന്റ് ഇടണം- ഞാൻ ബാത്‌റൂമിൽ ബിഫോർ പ്ലെബിങ് & after പ്ലെബിങ് വാട്ടർപ്രൂഫ് ചെയ്തത് കൊണ്ട് ആ ഇഷ്യൂസ് ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം)
ഈ പോയിന്റിൽ എനിക്കു ബെറ്റർ ആയി തോന്നിയത് ഫ്ലോർ മൗണ്ട് ആണ്.
മാർക്ക്‌ :- 01/02 💪
4. Maintenance (പരിപാലനം)
Wall Mount: Concealed cistern maintenance ചെയ്യാൻ special access plate കൊടുക്കണം. Branded മോഡൽസിനു spare parts easily അവൈലബിൾ ആണേലും ചുമർ പൊട്ടിക്കേണ്ടി വരുക ആണേൽ ടൈൽസ് + ലേബർ എക്സ്പെൻസ് ഉണ്ടാകും..
Floor Mount: Simple & easy to repair, plumber-friendly, low downtime.
ഇവിടെയും ഫ്ലോർ മൗണ്ട് ആണ് ബെറ്റർ ആയി എനിക്കു തോന്നിയത്.
മാർക്ക്‌ :- 01/03
5, സ്പേസ് കൺസെപ്‌ഷൻ :- വാൾ മൗണ്ട് ക്ലോസറ്റിന് wall depth ആവശ്യമാണ്, പക്ഷേ usable floor space free ആയി കാണും.
ഫ്ലോർ മൗണ്ട് ക്ലോസറ്റിന് projection കൂടുതലായതിനാൽ floor area കൂടുതൽ “occupy” ചെയ്യും.
ഇവിടെ എനിക്കു വാൾ മൗണ്ട് ആണ് ബെറ്റർ ആയി തോന്നിയത്.
മാർക്ക്‌ – 02/03 💪
6. Price (വില & ഇൻസ്റ്റാളേഷൻ ചെലവ്)
Wall Mount:
Commode (₹8,000–₹30,000+ depending on brand & design)
Concealed cistern & frame (₹7,000–₹25,000)
Installation charges higher (wall cutting, reinforcement, concealed fittings)
നല്ലൊരു ബ്രാണ്ടിനു ക്ലോസേറ്റ് + ടാങ്ക് ഫ്രെയിം + ഫിറ്റിംഗ്സ് + ലേബർ എല്ലാം കൂടി 40000 രൂപയുടെ അടുത്ത് ആകും.
Floor Mount:
Commode (₹4,000–₹20,000)
Flush tank (PVC – ₹1,000–₹2,500, Ceramic – ₹3,000–₹6,000)
നല്ലൊരു ബ്രാണ്ടിനു ക്ലോസേറ്റിൽ തന്നെ ഇൻബൾട് ആയി ടാങ്ക് വരുന്ന സൈഫോണിക് ക്ലോസേറ്റ് ആണേൽ ലേബർ എല്ലാം അടക്കം 15000-20000 ത്തിനുള്ളിൽ നല്ല അടിപൊളി ക്ലോസേറ്റ് ഫിക്സ് ചെയ്യാം..
ഇവിടെ പിന്നെ പറയണ്ടല്ലോ.. ഒരു wall മൗണ്ട് ഇൻസ്റ്റാൾ ചെയ്യുന്ന ചിലവ് കൊണ്ട് രണ്ട് ഫ്ലോർ മൗണ്ട് ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയും.
മാർക്ക്‌ :- 02/04 💪
ഞാൻ അപ്പോൾ ഏതായിരിക്കും സെലക്ട്‌ ചെയ്തിട്ടുണ്ടാകുക എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും 😜
ഓവർ ഓൾ ഭംഗിയും ഹൈജീനും സ്പെസും വാൾ മൗന്റിനാണെങ്കിൽ, സുരക്ഷയും ലീകേജ് ചാൻസും വില കുറവും മൈന്റൈനൻസ് ഈസിയും ഫ്ലോർ മൗന്റിനാണ് എന്ന് പറയാം.
Concealed ഫ്ലഷ് ടാങ്ക് എടുക്കുമ്പോൾ Geberit, Grohe, Jaquar, Hindware പോലുള്ള branded products മാത്രം consider ചെയ്യുക.
Service panel access door (flush plate area) always provide ചെയ്യുക.. future maintenance‌ വർക്ക്‌കൾക്ക് അതു സഹായകരമാകും.
Floor Mount closets-ൽ rimless or easy-clean models consider ചെയ്‌താൽ hygiene നമുക്ക് ഇമ്പ്രൂവ് ചെയ്യുവാൻ കഴിയും.
By
ഫൈസൽ മുഹമ്മദ് (Civil Engineer).

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *