ടേബിൾ ടോപ്പ് വാഷ്ബേസിൻ കൗണ്ടറിന് മുകളിലേക്ക് ഇരിക്കുന്നതും, ബാത്ത്റൂമിൽ ഒരു ഡെക്കറേറ്റീവ് ഫോക്കൽ പോയിന്റ് ആകുന്നതുമാണ്. പല ഡിസൈൻ, കളർ, മെറ്റീരിയൽ ഓപ്ഷനുകളും ലഭിക്കുന്നതിനാൽ ഇത് സ്റ്റൈലിഷ് ലുക്കിനും വ്യത്യസ്തമായ ബാത്ത്റൂം ഡിസൈനുകൾക്കുമുള്ള മികച്ച തിരഞ്ഞെടുപ്പാണ്. ഇൻസ്റ്റലേഷൻ വളരെ എളുപ്പമാണ്. Basin-ന്റെ height home owner ൻ്റെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാനാകുന്നതും, basin-ന് ചുറ്റും toiletries സൂക്ഷിക്കാൻ സ്ഥലവും ലഭിക്കുന്നതും ഇതിന്റെ പ്രധാന ഗുണങ്ങളാണ്. എന്നാൽ, base ഭാഗത്ത് വെള്ളവും സോപ്പും അടിഞ്ഞു നിൽക്കുന്നതിനാൽ കൂടുതൽ ക്ലീനിംഗ് ആവശ്യമാകും.. Basin-ന്റെ exposed edges chip അല്ലെങ്കിൽ damage ആകാൻ സാധ്യത കൂടുതലാണ്. കൂടാതെ, ചെറിയ ബാത്ത്റൂമുകളിൽ ഇത് ഫിസിക്കൽ space കൂടുതൽ ആകുന്നതിനാൽ ചില മോഡലുകൾ അനുയോജ്യമല്ല. ചില കുഴിവ് കുറഞ്ഞ മോഡലുകളിൽ വെള്ളം splash ചെയ്യാനുള്ള സാധ്യതയും ഉണ്ട്.
കൗണ്ടർ (അണ്ടർ-കൗണ്ടർ) വാഷ്ബേസിൻ കൗണ്ടറിന് അടിയിൽ ഫിക്സ് ചെയ്തിരിക്കുന്നതിനാൽ ഇത് വളരെ സ്ലീക്, മിനിമൽ, സ്മൂത്ത് ലുക്ക് നൽകും. Cleaning വളരെ എളുപ്പമാണ്, basin rim ഇല്ലാത്തതിനാൽ surface മുഴുവൻ സ്മൂത്ത് ആയി wipe ചെയ്യാം. കൗണ്ടർ space പരമാവധി ഉപയോഗിക്കാനും basin edges കൗണ്ടർ കൊണ്ട് സംരക്ഷിക്കപ്പെടുന്നതിനാൽ damage സാധ്യത കുറയ്ക്കാനും ഇതിന് കഴിയും. Family bathrooms-ലോ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്ത്റൂമുകളിലോ easy maintenance ആവശ്യമായിടത്ത് ഇത് മികച്ച ഓപ്ഷനാണ്. എന്നാൽ, ഡിസൈൻ ഓപ്ഷനുകൾ കുറവാണ്, installation കൂടുതൽ സ്കിൽഡ് ലേബർ ആവശ്യമാണ്, granite/marble പോലുള്ള solid കൗണ്ടർ materials-ൽ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. Basin cut-out വളരെ കൃത്യമായി match ചെയ്യണം, replacement ചെയ്യുമ്പോൾ കൂടുതൽ ബുദ്ധിമുട്ടും ചെലവും വരും.
അതിനാൽ, സ്റ്റൈലിഷ് ലുക്കും വൈവിധ്യവും വേണമെങ്കിൽ ടേബിൾ ടോപ്പ് വാഷ്ബേസിൻ തിരഞ്ഞെടുക്കാം. പ്രായോഗിക സൗകര്യവും easy cleaning ഉം storage space-ഉം പ്രധാനമാണെങ്കിൽ കൗണ്ടർ (അണ്ടർ-കൗണ്ടർ) വാഷ്ബേസിൻ ആണ് ഏറ്റവും ഉചിതം. അന്തിമമായി തിരഞ്ഞെടുക്കുമ്പോൾ ബാത്ത്റൂമിന്റെ വലിപ്പം, സ്റ്റൈൽ, ക്ലീനിംഗ് സൗകര്യം, ബജറ്റ് തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുന്നത് ഏറ്റവും നല്ലതാണ്.

