New Home Painting Work

New Home Painting Work

പതിനാറു മാസത്തെ കാലാവധിക്ക് ക്വട്ടേഷൻ നൽകിയ വീടുപണി 19 മാസമായിട്ടും തീർന്നിട്ടില്ല.

ഇനി പെയിന്റിങ്ങിന് 15 ദിവസം കൂടി വേണമെന്നു കോൺട്രാക്ടർ പറയുന്നു.

എന്തുവന്നാലും വേണ്ടില്ല പത്തുദിവസത്തിനുള്ളില്‍ പണി തീർത്തുതരണമെന്നു ശഠിക്കുമ്പോൾ ഓർക്കുക, നമ്മുടെ വീടിന്റെ ഭാവിയുടെ നിറംകെടുത്തുന്ന തീരുമാനമാണത്.

അനാവശ്യമായ സമ്മർദം ചെലുത്തി പെയിന്റിങ് ജോലികൾ വേഗത്തിൽ തീർക്കാതിരിക്കുന്നതാണ് നല്ലത്…

മാസങ്ങളോളം വെള്ള പൂശിയിട്ട ശേഷമായിരുന്നു മറ്റു പെയിന്റുകൾ അടിച്ചിരുന്നത്. ഇന്ന് അതുസാധ്യമല്ലെങ്കിലും ഓരോ പെയിന്റിനും നിഷ്കർഷിക്കുന്ന സമയക്രമം അനുസരിച്ചുവേണം പെയിന്റിങ് നടത്താൻ

വെള്ളത്തിന്റെ അംശമുള്ള എമൽഷൻ പെയിന്റുകൾക്ക് ഒന്നാംകോട്ട് അടിച്ച് കുറഞ്ഞത് ഒരു ദിവസത്തിനു ശേഷമേ ടോപ് കോട്ട് അടിക്കാവൂ. പെയിന്റിലെ വെള്ളം വലിയാൻ ഇത് അത്യാവശ്യമാണ്….

പെയിന്റിന്റെ ആയുസിനു കോട്ടംവരുത്തുന്ന ബാഹ്യസാഹചര്യങ്ങളും ഒഴിവാക്കണം…

പതിവായി വെള്ളം വീഴുന്ന തരത്തിൽ വീടിനു മുകളിലേക്കു ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളുണ്ടെങ്കിൽ പായലിനെ പ്രതിരോധിക്കുന്ന എത്ര വിലകൂടിയ പെയിന്റും ചിലപ്പോൾ തോൽവി സമ്മതിച്ചെന്നുവരാം….

ടെറസിലും പാരപ്പറ്റിലും കെട്ടിക്കിടക്കുന്ന വെള്ളമാണ് മറ്റൊരു വില്ലൻ. വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനമൊരുക്കേണ്ടത് പെയിന്റിന്റെ ദീർഘായുസ്സിനും ആവശ്യമാണ്….

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകം ഗുണമേന്മയാണ്. ലോകത്തിലെ പ്രമുഖ പെയിന്റ് ബ്രാൻഡുകളിൽ ഭൂരിഭാഗവും ഇന്ന് കേരളത്തില്‍ ലഭ്യമാണ്. ഒപ്പം ലോക്കല്‍…ബ്രാൻഡുകളും…മഴയും വെയിലും മാറിമാറിവരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി, വെള്ളത്തെ പ്രതിരോധിക്കുന്നതിനൊപ്പം വീടിനുള്ളിലെ ചൂടു കുറയ്ക്കുക കൂടി ചെയ്യുന്ന പെയിന്റുകൾ…വിപണിയിൽ സുലഭമാണ്. ഭിത്തിയിൽ ചെളിയും പൂപ്പലും ബാധിക്കാതിരിക്കാനും പ്രത്യേകം പെയിന്റ് കിട്ടും…

നല്ല പെയിന്റിനൊപ്പം അതു വൃത്തിയായി പൂശുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പരിചയ…സമ്പന്നരായ തൊഴിലാളികളും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗവും ഇതിൽ…പ്രധാനമാണ്. സ്പ്രേയിങ് മെഷീനും ഓട്ടമാറ്റിക് റോളറും മറ്റുമാണ് ഈ രംഗത്തെ താരങ്ങൾ….

ഫിനിഷിങ് കൂടുതലാണെങ്കിലും സ്പ്രേയിങ് മെഷീനിൽ പെയിന്റ് നഷ്ടം കൂടുതലാണ്….

ചെറിയ വീടുകൾക്ക് ഓട്ടമാറ്റിക് റോളറുകളാണ് കൂടുതൽ അഭികാമ്യO ഇടയ്ക്കിടെ പെയിന്റിൽ മുക്കാതെ, റോളറിൽ തനിയെ പെയിന്റ് എത്തുന്ന ഓട്ടമാറ്റിക് റോളറിൽ പെയിന്റ് നഷ്ടമുണ്ടാകില്ല. …

Credit:- BUILD STORE

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *