ഇന്റീരിയർ മേഖലയിൽ ഉപയോഗിക്കുന്ന ബോർഡുകളെ പറ്റി പറയാം….
കേരളത്തിലെ അന്തരീക്ഷത്തിലെ ഈർപ്പം(Humidity) കൂടുതലായതിനാൽ, ഇന്റീരിയർ ആവശ്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്നതും കൂടുതൽ ഈർപ്പത്തെ പ്രതിരോധിക്കുന്നതുമായ പ്ലൈവുഡുകളാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
1. Boiling Water Proof (BWP) അല്ലെങ്കിൽ Marine Plywood (710 Grade):-
ഇത് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ളതും, വെള്ളത്തെയും ഈർപ്പത്തെയും ഏറ്റവും കൂടുതൽ പ്രതിരോധിക്കുന്നതുമാണ്. ചൂടുവെള്ളത്തിൽ പോലും ഇത് കേടുകൂടാതെയിരിക്കും. അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം വാണിറ്റികൾ, എപ്പോഴും വെള്ളത്തിന്റെ സാമീപ്യമുള്ള സ്ഥലങ്ങളിലെ ഫർണിച്ചറുകൾ എന്നിവയ്ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്. കേരളത്തിലെ കാലാവസ്ഥ പരിഗണിക്കുമ്പോൾ, ദീർഘകാല ഈട് ഉറപ്പാക്കാൻ പലരും ഇത് തന്നെയാണ് തിരഞ്ഞെടുക്കുന്നത്.
2. Boiling Water Resistant (BWR) Plywood:-
ഇത് BWP യെക്കാൾ കുറഞ്ഞ പ്രതിരോധശേഷിയുള്ളതാണെങ്കിലും, ഈർപ്പത്തെയും, കുറഞ്ഞ അളവിലുള്ള വെള്ളത്തിന്റെ സാമീപ്യത്തെയും പ്രതിരോധിക്കാൻ കഴിയും. സാധാരണയായി ലിവിംഗ് റൂം, കിടപ്പുമുറി കാബിനറ്റുകൾ, വാർഡ്രോബുകൾ തുടങ്ങിയ പൊതുവായ ഇന്റീരിയർ ഫർണിച്ചറുകൾക്ക് ഇത് ഉപയോഗിക്കാറുണ്ട്.
3. Moisture Resistant (MR) അല്ലെങ്കിൽ Commercial Plywood (303 Grade):-
ഇത് ഈർപ്പത്തെ ഒരു പരിധിവരെ പ്രതിരോധിക്കുമെങ്കിലും, BWR, BWP എന്നിവയേക്കാൾ പ്രതിരോധശേഷി കുറവാണ്. വില കുറവായതിനാൽ, അധികം ഈർപ്പമില്ലാത്ത ‘വരണ്ട’ (Dry) ഇന്റീരിയർ ഏരിയകളിൽ ഇത് ഉപയോഗിക്കാറുണ്ട്. ഫോൾസ് സീലിംഗ്, പാനലിംഗ്, ഈർപ്പം എത്താൻ സാധ്യതയില്ലാത്ത ഫർണിച്ചറുകൾ എന്നിവയ്ക്ക്.
അതുപോലെ ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു ബോർഡുകളാണ് മൾട്ടിവുഡ്, WPC. ഈ രണ്ടു മെറ്റീരിയലുകളും കുറഞ്ഞ വർഷം കൊണ്ട് പ്രചാരത്തിൽ വന്നതാണ്. ഇവക്ക് ഈർപ്പത്തെയും ചിതലിനെയും പ്രതിരോധിക്കാൻ പറ്റുന്നതാണ്. ഈ രണ്ടു ബോർഡുകൾക്കും സ്ക്രൂ ഹോൽഡിങ് കപ്പാസിറ്റി വളരെ കുറവാണ് എന്നുള്ളത് വലിയ വെല്ലുവിളിയാണ്.
4, മൾട്ടിവുഡ് (Multiwood):-
മൾട്ടിവുഡ് എന്നത് പോളിമറിക് പി.വി.സി. (Polymeric PVC) ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരുതരം കൃത്രിമ പാനലാണ്. തടികൾക്ക് (മരം) ഒരു ബദലായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.
100% വാട്ടർപ്രൂഫ് (Waterproof) വെള്ളം ഒട്ടും വലിച്ചെടുക്കാത്തതിനാൽ അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം കാബിനറ്റുകൾ, അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലങ്ങളിലെ ഫർണിച്ചറുകൾ എന്നിവയ്ക്ക് വളരെ അനുയോജ്യമാണ്.
ചിതലരിക്കില്ല (Termite Proof) തടി അല്ലാത്തതിനാൽ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. തീ പിടിക്കാനുള്ള സാധ്യത കുറവ് (Fire Retardant) തീ ചെറുക്കാനുള്ള കഴിവുണ്ട്. ഭാരം കുറവ്. ഇത് കൈകാര്യം ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമാണ്. ഫോർമാൽഡിഹൈഡ് പോലുള്ള വിഷവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടില്ല. കിച്ചൻ കാബിനറ്റുകൾ, വാർഡ്രോബുകൾ, ഓഫീസ് ഫർണിച്ചറുകൾ, പാർട്ടീഷനുകൾ, സീലിംഗ് പാനലിംഗ്, ബാത്ത്റൂം കാബിനറ്റുകൾ.
5, ഡബ്ല്യു.പി.സി. ബോർഡ് (WPC Board – Wood-Plastic Composite Board):-
തടി നാരുകൾ (Wood Fibers) അല്ലെങ്കിൽ പൊടി, പ്ലാസ്റ്റിക് പോളിമറുകൾ (പ്രധാനമായും പി.വി.സി.), ചില പ്രത്യേക അഡിറ്റീവുകൾ എന്നിവ ഒരുമിച്ച് ചേർത്തുണ്ടാക്കുന്ന ഒരു സംയുക്ത ബോർഡാണ്. തടിയിലും പ്ലൈവുഡിലും ഉള്ളതിനേക്കാൾ കൂടുതൽ ഈടുനിൽക്കും. മൾട്ടിവുഡിനെപ്പോലെ തന്നെ ഇവയും വാട്ടർപ്രൂഫും ചിതലിനെ പ്രതിരോധിക്കുന്നതുമാണ്. ഇതിൽ തടിയുടെ അംശം (ഫൈബർ/പൊടി) ഉള്ളതിനാൽ, ഇത് തടിയുടെ ഒരു ഘടന നൽകുന്നു. എന്നാൽ ചില WPC ബോർഡുകൾ പൂർണ്ണമായും PVC ഉപയോഗിച്ചും നിർമ്മിക്കാറുണ്ട് (ഇവ മൾട്ടിവുഡിന് സമാനമാണ്). തടിയിൽ ചെയ്യുന്നതുപോലെ തന്നെ മുറിക്കാനും, ഡ്രിൽ ചെയ്യാനും, സ്ക്രൂ ചെയ്യാനും എളുപ്പമാണ്. ഔട്ട്ഡോർ ഡെക്കിംഗ് (Outdoor Decking), വേലി (Fencing), ഗാർഡൻ ഫർണിച്ചറുകൾ, ഡോറുകൾ, ഫർണിച്ചറുകൾ, കാബിന
റ്റുകൾ.
നന്ദി… 🙏
