പുഴ മണൽ ആണോ അതോ M-സാൻഡ് ആണോ കൺസ്ട്രക്ഷനു മികച്ചത് എന്നൊരു ചോദ്യം നമ്മുടെ എല്ലാം മനസ്സിൽ കുറച്ചു കാലങ്ങളായി നിൽക്കുന്ന ഒരു സംശയമാണ്.🤔
കേരളത്തിൽ 10–12 വർഷം മുൻപ് വരെ വീടു / ബിൽഡിംഗ് പണിയുവാൻ ഉപയോഗിച്ചിരുന്നത് മുഴുവൻ റിവർ സാൻഡ് അഥവാ പുഴ മണൽ ആയിരുന്നു.😍
അന്ന് നിർമ്മിച്ച വീടുകൾ ഇന്നും നല്ല നിലയിൽ തന്നെ ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും.🥰
എന്നാൽ അതിനു ശേഷം വന്ന M.സാൻഡ് കൊണ്ട് നിർമിച്ച പല സ്ട്രക്ച്ചറും ഇഷ്യൂസ്സുകൾ അധികമാണ് താനും.🙄 അതുകൊണ്ട് തന്നെ നമ്മൾ പലരുടെയും ധാരണയാണ് – റിവർ സാൻഡ് ആയാൽ മാത്രമേ construction quality നല്ലത് ആയിരിക്കൂ എന്നത് .😯
പക്ഷേ, M-Sand (Manufactured Sand) വന്നതിനു ശേഷമുള്ള പ്രശ്നങ്ങളുടെ മുഴുവൻ കാരണക്കാരൻ M- സാൻഡ് മാത്രം ആണോ?🤔 നമുക്ക് ഒന്ന് നോക്കാം 🤗
1️⃣ അടിസ്ഥാന വ്യത്യാസം
ഉറവിടം – River Sand- നദീതടങ്ങളിൽ നിന്ന്
ഉറവിടം -M-Sand- Quarry-ൽ നിന്ന് crushing വഴി
ആകൃതി – റിവർ സാൻഡ് – round &smooth
ആകൃതി- M- സാൻഡ് – angular & rough
ഗുണനിലവാരം നിയന്ത്രണം
പുഴ മണൽ – കുറഞ്ഞത് (natural)
M-Sand ഉയർന്നത് (machine-controlled)
സിൽറ്റ് / മണ്ണ് ഉള്ളടക്കം
പുഴ മണൽ – കൂടുതലാകാം.
M-Sand – കണ്ട്രോൾ ചെയ്യാം ≤ 3% (IS 383:2016 പ്രകാരം)
2️⃣ IS Code പ്രകാരം Quality Requirements
IS 383:2016 – Fine Aggregates (Sand) for Concrete:
Silt content: ≤ 3% (M-Sand), ≤ 8% (Natural Sand)
Fineness Modulus (FM): 2.6 – 3.2 (Zone II sand recommended for concrete)
Clay lumps & impurities: ≤ 1%
ഇനി രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളുമാണ് പറയുവാൻ പോകുന്നത്.
3️⃣ River Sand – പുഴ മണൽ
ഗുണങ്ങൾ:
Smooth texture → plaster & masonry work easy
തരിച്ചു കിട്ടുന്ന മണൽ നല്ല സ്മൂത്ത് ആയിരുന്നതിനാൽ തേപ്പ് പണിക്ക് മികച്ചതായിരുന്നു.
2, മണലും സിമന്റും പ്രോപ്പർ മിക്സ് ആയിട്ടില്ലങ്കിൽ or സിമന്റ് കുറവ് ഉണ്ടങ്കിൽ പെട്ടന്ന് തന്നെ ആർക്കും മനസ്സിലാക്കുവാൻ കഴിയുമായിരുന്നു.
Cons:ദോഷങ്ങൾ
1, Quality variation (silt/clay കൂടുതലായാൽ strength കുറയും)
ലഭിക്കുന്ന മണലിൽ മണ്ണിന്റെ അളവ് കൂടുതൽ ഉണ്ടങ്കിൽ അതു സ്ട്രക്ച്ചർ സ്‌ട്രെങ്തിനെ സാരമായി തന്നെ ബാധിക്കും.
2, പ്രകൃതിയിൽ നിന്നും ലഭിക്കുന്നത് കൊണ്ട് തന്നെ ഒരേ വലുപ്പത്തിൽ ഉള്ള തരികൾ ആകില്ല നമുക്ക് ലഭിക്കുക അതു കൊണ്ട് തന്നെ സ്ലാബ് പോലുള്ള മാസ്സ് കോൺക്രീറ്റ് ചെയ്യുമ്പോഴും ഗ്രേടിയെഷൻ വ്യത്യായാനം ഉണ്ടാകുമ്പോൾ അതു സ്‌ട്രെങ്തിനെ ബാധിക്കാം.
3, തേപ്പ് പോലത്തെ ആവിശ്യത്തിന് തരിച്ചു ഉപയോഗിക്കേണ്ടതിനാൽ M- സാന്റിനെക്കാൾ ചിലവ് ലേബർ ഇനത്തിൽ തന്നെ നല്ല വിത്യാസം ഉണ്ടാകും.
4, ഗവണ്മെന്റ് നിയമ പ്രകാരം ഇപ്പോൾ ലഭ്യത കുറവ്.
5, M. സന്റിനെ അപേക്ഷിച്ചു വില വളരെ കൂടുതലാണ്.
4️⃣ M-Sand – ഗുണങ്ങളും ദോഷങ്ങളും
Pros:ഗുണങ്ങൾ
1,Uniform grading (IS Code compliant) → better bonding in concrete
മെഷീൻ കൊണ്ട് പാറ ക്രഷ് ചെയ്തു പൊടിക്കുന്നത് കൊണ്ട് തന്നെ ഒരേ സൈസിൽ ഉള്ള തരികൾ ആയിരിക്കും ഉണ്ടാകുക ( നല്ല ക്വാറിയിൽ). അതു കൊണ്ട് തന്നെ കോൺക്രീറ്റ് മികച്ചയിരിക്കും.
2,Availability & cost control
എല്ലായിടത്തും പെട്ടന്ന് തന്നെ ലഭ്യത ഉണ്ട്.
3,ചിലവ് മണലിനെ അപേക്ഷിച്ചു കുറവാണ്.
4, Low silt content (properly washed)
ഇതാണ് പോയിന്റ്.. മിനിമം 1-2 തവണ എങ്കിലും M-Sand manufacturing സമയം വാഷ് ചെയ്യേണ്ടതുണ്ട്. പ്രീമിയം കൊറി ആണെങ്കിൽ 2+ times ചെയ്യുന്നവരുണ്ട്. അങ്ങനെ പ്രോപ്പർ വാഷ് ചെയ്‌താൽ ഒട്ടും പൊടി ഇല്ലാത്ത പുഴ മണലിനെ അപ്പുറത്ത് ഇരുത്തുന്ന അടിപൊളി M- സാൻഡ് നമുക്ക് ലഭിക്കും.. പക്ഷേ.. അങ്ങനെ 2 times വാഷ് ചെയ്യുന്ന M-sandinu നമ്മൾ നല്ല ക്യാഷും നൽകേണ്ടി വരും.
പ്രോപ്പർ വാഷ് ചെയ്തു വരുന്ന M സാൻഡ് നു താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കും
1. Silt Content കുറവായിരിക്കും
IS 383:2016 പ്രകാരം Zone II & Zone III fine aggregates-ൽ silt content 3% – 15% limit-ൽ ഇരിക്കണം (പ്ലാസ്റ്ററിങ്ങിനായി ≤3%).
ഇതിന് പലപ്പോഴും multiple washing ചെയ്യേണ്ടി വരാം, quarry dust, clay, silt എന്നിവ കുറയ്ക്കാൻ.
2. Fineness Modulus (FM) കണ്ട്രോൾ ആയിരിക്കും.
Recommended range: 2.6 – 3.2 (Concrete worksനു).
Wash ചെയ്യുന്നത് finer particles കുറയ്ക്കാൻ സഹായിക്കുന്നു.
3. Chloride & Sulphate Content കുറവായിരിക്കും.
IS 2386 (Part 2) പ്രകാരം chloride content & sulphate content permissible limits-ൽ below ഇരിക്കണം, ഇത് സ്റ്റീലിന്റെ തുരുമ്പ് ഒഴിവാക്കുവാൻ സഹായിക്കുന്നു.)
നമ്മൾ പലരും M – സാൻഡ് ഏറ്റവും റേറ്റ് കുറവുള്ള ഇടങ്ങളിൽ നിന്നും എടുക്കുവാനാണ് ശ്രമിക്കുക.. ഒഫ്കോർസ് അവർ റേറ്റ് കുറക്കുന്നത് വാഷിംഗ് പ്രൊസ്സസ് കുറച്ചു കൊണ്ടായിരിക്കും.. അതു കൺസ്ട്രക്ഷൻ ക്വാളിറ്റിയെ നല്ല രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യും.
Cons: ദോഷങ്ങൾ
Poor-quality M-Sand (dust കൂടുതലായാൽ) → cracks, poor വർക്കബിലിറ്റി
മുകളിൽ പറഞ്ഞ പോയിന്റ് തന്നെ പ്രോപ്പർ വാഷ് ചെയ്യാത്ത M-Sand ഇൽ പൊടി കൂടുതൽ ആകും.. അതു കോൺക്രീറ്റ് / പ്ലാസ്റ്റർ മിക്സിന്റെ ക്വാളിറ്റിയെ നല്ല രീതിയിൽ ബാധിക്കുക തന്നെ ചെയ്യും.
2 ഒരു തരത്തിൽ ഇതും പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ കൺസ്ട്രക്ഷനിൽ മറ്റു മാർഗം ഇല്ലാത്തതിനാൽ മാത്രം കല്ല് പൊട്ടിക്കുന്ന കൊറികൾ മുൻപോട്ട് പോകുന്നു എന്ന് മാത്രം.
3, M- സാൻഡും സിമന്റും ഏകദേശം ഒരേ കളർ ആയതിനാൽ സിമന്റ് പ്രോപ്പർ റേഷിയോ പ്രകാരം മിക്സ് ചെയ്തിട്ടുണ്ടോ എന്ന് വെൽ എക്സ്പീരിയൻസിഡ് ആയ ഒരാൾക്ക് പോലും തിരിച്ചറിയുവാൻ കഴിയില്ല.. അതു കൊണ്ട് തന്നെ വർക്ക് പെട്ടന്ന് കഴിയുവാൻ വേണ്ടി പ്ലാസ്റ്റർ ചെയ്യുന്ന സമയം ഒക്കെ സിമന്റ് കണ്ടന്റ് വളരെ കുറയുന്നതും കൺസ്ട്രക്ഷൻ ക്വാളിറ്റി കുറയുവാനുള്ള ഒരു പ്രധാന കാരണം ആണന്നു പറയാം.
ഇനി “പഴയ വീടുകൾ എല്ലാം നല്ലത്” എന്നതിനുള്ള യഥാർത്ഥ കാരണങ്ങൾ നമുക്ക് ഒന്ന് നോക്കാം..
1, Cement quality & consistency മുൻകാലത്ത് ഉയർന്നിരുന്നു
മുൻ കാലത്ത് ഉണ്ടായിരുന്ന സിമന്റ് ക്വാളിറ്റി ഇന്ന് ഇല്ല എന്ന് തന്നെ പറയാം.. 10 വർഷം മുൻപ് സിമന്റ് ഉപയോഗിക്കുമ്പോൾ കൈ പൊള്ളാതെ ഇരിക്കുവാൻ വെളിച്ചെണ്ണ പോലത്തെ എണ്ണകൾ അന്നത്തെ പണിക്കാർ ഉപയോഗിച്ചിരുന്നു എങ്കിൽ ഇപ്പോൾ കൈ 24 മണിക്കൂറിൽ സിമന്റിൽ ഇട്ട് വച്ചാലും ഇപ്പോഴത്തെ പണിക്കാർക്ക് ഒരു കുഴപ്പവും കാണുന്നില്ല..
2, Slow construction + proper curing
അന്ന് കൺസ്ട്രക്ഷൻ സ്ലോ ആയിട്ടായിരുന്നു നടന്നിരുന്നത്. അതു കൊണ്ട് തന്നെ ഓരോ സ്റ്റേജിലും വേണ്ട പ്രോപ്പർ curing എല്ലാം നൽകി കൊണ്ടായിരുന്നു അന്നത്തെ കൺസ്ട്രക്ഷൻ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവർക്കും വേഗത്തിൽ നടക്കണം എന്നത് കൊണ്ട് തന്നെ പല കാര്യത്തിലും നമ്മൾ വിട്ടു വീഴച്ച ചെയ്യുന്നുണ്ട്.
3, അന്ന് പ്രൊപ്പർ ഷൈഡ് ഉള്ള കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ സ്ട്രക്ച്ചറുകളാണ് പണിതിരുന്നത് എങ്കിൽ ഇപ്പോൾ പണിയുന്നത് എല്ലാം ഒട്ടും ഷൈഡ് ഇല്ലാത്ത കണ്ടംപറി ഡിസൈനിൽ ഉള്ള വീടുകളാണ്. സ്ട്രക്ച്ചറിലേക്ക് തുടർച്ചയായി നേരിട്ട് വെള്ളം അടിക്കുമ്പോൾ ചുമരുകൾ കുതിരികയും, സ്ലാബിന്റെ ഡെഡ് / ലൈവ് ലോഡ് എടുക്കുവാൻ കഴിയാതെ ബലം നഷ്‌ടപ്പെട്ട് ചുമരിൽ എല്ലാം ക്രാക്ക് ഫോം ആകുകയും ചെയ്യുന്നു. തന്മൂലം ചുമർ ഇരിക്കുകയും സ്ലാബിൽ ഡിഫ്ളക്ഷൻ മൂലം ക്രാക്ക് വരുകയും അതു ലീകെജിലേക്കും മറ്റു സ്ട്രക്ച്ചറൽ ഡിഫെക്ടിലേക്ക് നയിക്കുകയും ചെയ്യുന്നു.
M സാൻഡും സിമന്റും ഏകദേശം ഒരേ കളർ ആയത് കൊണ്ട് തന്നെ സിമന്റ് പ്രോപ്പർ മിക്സ് ചെയ്തിട്ടുണ്ടോ എന്ന് പോലും മനസ്സിലാക്കുവാൻ കഴിയില്ല എന്നത് ഇപ്പോഴത്തെ ഈ ഇഷ്യൂസ്സുകൾക്ക് ഒരു വലിയ കാരണം തന്നെ ആണ്..
ക്വാളിറ്റി M or P സാൻഡ് + സിമന്റ്+ ഡ്രിങ്കിങ് വാട്ടർ പ്ലാസ്റ്റർ മിക്സ് ചെയ്യുന്ന സമയം പ്രോപ്പർ റേഷിയോയിൽ ചെറിയ മിക്സർ മെഷീനിൽ മിനിമം 2-3 മിനിറ്റ് മിക്സ് ചെയ്തു പ്ലാസ്റ്റർ ചെയ്യുക ആണെങ്കിൽ ഞാൻ പറയുന്നു പുഴ മണലിനെ അപ്പുറത്ത് ഇരുത്തുന്ന പ്രൊഡക്ട് നമുക്ക് ലഭിക്കും.. പക്ഷേ അങ്ങനെ ചെയ്യുന്ന ആളുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്നതാണ് ഇഷ്യൂസ്
ഞാൻ ഒരു കോൺക്രീറ്റ് സ്ട്രക്ച്ചറൽ റിപ്പയർ സ്പെഷ്യലിസ്റ്റ് ആയത് കൊണ്ട് തന്നെ കഴിഞ്ഞ 6 വർഷത്തിൽ പുതിയതും പഴയതും ആയി മിനിമം 2000 വീടുകൾ എങ്കിലും ഇൻസ്പെക്ഷന്റെ ഭാഗം ആയി സന്ദർശിച്ചിട്ടുണ്ടാകും.
പഴയ വീടുകൾ കാണുമ്പോൾ ഞാൻ മനസ്സിലാക്കിയ കാര്യം പ്രായത്തിന്റെ അവശത മൂലമുള്ള സ്ട്രക്ച്ചൽ ഇഷ്യൂസ്സുകളായിരുന്നു അവക്ക് ഉണ്ടായിരുന്നത്. എന്നാൽ പുതിയ വീടുകളിൽ അധികവും ഡിസൈൻ/കൺസ്ട്രക്ഷൻ ഫൈല്യറുകളായിരുന്നു.
അന്ന് ആളുകൾ വീട് എന്നത് വലിയ ഒരു സ്റ്റാറ്റസ് സിമ്പൽ ആയി കാണിക്കുവാൻ വേണ്ടി ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല.. എന്നാൽ ഇന്ന് അതു മാറി സ്റ്റാറ്റസ് സിംബൽ കാണിക്കുവാൻ വേണ്ടി മാത്രം നിർമിക്കുന്ന ഒന്നാണ് കേരളത്തിലെ മിക്ക വീട്കളും.. അതു കൊണ്ട് തന്നെ മണ്ണിന്റെ ബലം നോക്കാതെ ക്ലെ സോയിൽ നിൽക്കുന്ന ഭാഗത്തു 2 അടി മാത്രം ഫൗണ്ടേഷൻ കൊടുത്ത് അതിനു മുകളിൽ 2500 + sqft ലോഡ് അങ്ങ് പണിത് വെക്കും.. ആ ലോഡ് താങ്ങാതെ മണ്ണ് ഇരിക്കുമ്പോൾ അധികം വൈകാതെ വീടും ഇരിക്കും ആകെ ക്രാക്കുമാകും..
10 വർഷം മുൻപുള്ള ചൂട് / മഴ അല്ല ഇപ്പോൾ ഉള്ളത്.. അതു കൊണ്ട് തന്നെ മെറ്റീരിയൽ ക്വാളിറ്റി കുറയുകയും, കാലാവസ്ഥക്ക് ഓപ്പോസിറ്റ് ആയുള്ള കൺസ്ട്രക്ഷൻ നിർമാണവും കാലാവസ്ഥ വ്യതിയാനവും എല്ലാം കൂടി ഒന്ന് ചേരുമ്പോൾ ലഭിക്കുന്ന ഉത്തരമാണ് ഇപ്പോഴത്തെ പെട്ടന്ന് കേട് പാടുകൾ സംഭവിക്കുന്ന നമ്മുടെ നാട്ടിലെ കോൺക്രീറ്റ് സ്ട്രക്ച്ചറുകൾ.
കാലാവസ്ഥക്ക് അനുയോജ്യമായ പ്രോപ്പർ ഡിസൈൻ + ഗുണമേൻമ ഉള്ള കൺസ്ട്രക്ഷൻ materials + സോയിൽ ടെസ്റ്റ് മുതലുള്ള proper construction എല്ലാം കൂടി ആയാലെ ഇനി മുതൽ നമ്മുടെ വീടുകൾക്ക് പഴയ വീടുകൾ പോലത്തെ ലോങ്ങ് ലൈഫ് ലഭിക്കുകയുള്ളു 🙂
എന്റെ നിഗമനങ്ങളിൽ എന്തെങ്കിലും ന്യുനത കടന്നു വന്നിട്ടുണ്ടങ്കിൽ അതു തുറന്നു കാട്ടാം ട്ടോ.. ആരും എല്ലാം തികഞ്ഞവർ ആകില്ലല്ലോ 🙂
Er. Faisal Mohammed
Certified Structural Repair Specialist

