Concrete Mixing

Concrete Mixing

നമ്മുടെ നാട്ടിൽ പല റെസിഡൻഷ്യൽ പ്രോജക്റ്റുകളിലും M20 കോൺക്രീറ്റ് ആണ് കൂടുതലും ഉപയോഗിക്കുന്നത് (PWD പ്രൊജക്റ്റ്കളിൽ M25 ആയിരുന്നത് ഇപ്പോൾ M30 ആക്കിയിട്ടുണ്ട്).

M20 എന്ന് പറഞ്ഞാൽ,

28 ദിവസത്തിനു ശേഷം, 1 cm² ഭാഗത്തെ കോൺക്രീറ്റിന് 200 കിലോഗ്രാം വരെ ലോഡ് എടുക്കുവാൻ ഉള്ള കഴിവുള്ള / ശക്തിയുള്ള മിക്സ് എന്നതാണ്.

“M” = Mix (കോൺക്രീറ്റ് മിക്സ്)

“20” = Characteristic Compressive Strength (28 ദിവസത്തിനു ശേഷം കോൺക്രീറ്റ് കിട്ടേണ്ട മിനിമം ശക്തി)

ഇത് N/mm² (Newton per square millimeter) അഥവാ MPa (Megapascal)-ൽ അളക്കുന്നു.

അതായത്, M20 = 20 N/mm²

1 N/mm² = ഏകദേശം 10.2 kg/cm²

അതിനാൽ M20 = 20 × 10.2 = ≈ 200 kg/cm²

ഇത്രയും ശക്തി 28 ദിവസം curing കഴിഞ്ഞുള്ള ക്യൂബ് നിർബന്ധമായും ടെസ്റ്റിൽ കിട്ടണം.

പക്ഷേ, കോൺക്രീറ്റിന്റെ ഗുണമേന്മ ഉറപ്പാക്കുവാൻ വേണ്ട ക്യൂബുകൾ (3 അല്ലെങ്കിൽ 6 എണ്ണം) എടുക്കുകയും, 7 ദിവസം & 28 ദിവസം കംപ്രസീവ് സ്ട്രെംഗ്ത് ടെസ്റ്റ് നടത്തുകയും ചെയ്യുന്ന പതിവ് പല സ്ഥലങ്ങളിലും നമ്മുടെ നാട്ടിൽ പാലിക്കുന്നില്ല. ഇതൊരു ഗുരുതരമായ അപര്യാപ്തതയാണ്!

എന്തിനാണ് കോൺക്രീറ്റ് സാമ്പിൾ എടുക്കേണ്ടത്?

കോൺക്രീറ്റ് ഗുണമേന്മ ഉറപ്പാക്കുവാൻ: കോൺക്രീറ്റിന്റെ കംപ്രസീവ് സ്ട്രെംഗ്ത് (compressive strength) കോൺട്രാക്റ്റർ കരാറിൽ പറഞ്ഞത് പോലെ M20 എത്തുന്നുണ്ടോ എന്ന് അറിയേണ്ടത് ക്യാഷ് നൽകുന്ന ഉടമയുടെ അവകാശമാണ്. പുതിയ വീട് പണിയുന്നവർ കോൺട്രാക്റ്റിൽ തന്നെ പ്രധാന കോൺക്രീറ്റുകൾക്ക് (ബെൽറ്റ്‌, ലിന്റൽ, മെയിൻ സ്ലാബ് etc) മിനിമം 6 ക്യുബ് എടുത്തു അതു ടെസ്റ്റ്‌ ചെയ്ത് കോൺക്രീറ്റ് നു പറഞ്ഞ സ്‌ട്രെങ്ത് ഉണ്ട് കാണിക്കണ്ടേ ഉത്തവാദിത്തം കോൺട്രാക്ക്റ്റർ എടുക്കേണ്ടതാണ് എന്ന് അഗ്രിമെന്റിൽ തന്നെ കാണിക്കണം. അതു സമ്മതിക്കുന്നവർക്ക് 100 രൂപ/sqmt കൂടിയാലും കൊടുക്കുന്നത് ഒരു നഷ്‌ടവും വരുത്തില്ല.

IS 456:2000 & IS 516:1959 പ്രകാരം, ഓരോ കോൺക്രീറ്റ് കാസ്റ്റിംഗിനും സാമ്പിൾ എടുക്കുന്നത് നിയമപരവും സ്റ്റാൻഡേർഡായും ആവശ്യമാണ്.

കോൺക്രീറ്റ് ക്യൂബ് ടെസ്റ്റിംഗിനായി എത്ര സാമ്പിളുകൾ എടുക്കണമെന്ന് IS 456:2000 (Plain and Reinforced Concrete – Code of Practice) പ്രകാരം Sampling of Concrete (Clause 15.2)-ൽ വ്യക്തമാക്കിയിട്ടുണ്ട്.

IS 456:2000 പ്രകാരം Sampling Frequency

1–5 m³ വരെ – കുറഞ്ഞത് 1 sample

6–15 m³ വരെ – കുറഞ്ഞത് 2 samples

16–30 m³ വരെ – കുറഞ്ഞത് 3 samples

31–50 m³ വരെ – കുറഞ്ഞത് 6 samples

51 m³ & above – ഓരോ additional 50 m³-ക്കും 1 sample അധികം

ഒരു sample = കുറഞ്ഞത് 6 ക്യൂബുകൾ (7-day, 28-day) ആയിരിക്കണം. ആവശ്യാനുസരണം ഉപയോഗിക്കാൻ.

3 ക്യൂബ് = 7 ദിവസം ടെസ്റ്റ്, 3 ക്യൂബ് = 28 ദിവസം ടെസ്റ്റ് (ആകെ 6 ക്യൂബ് സാധാരണ).

7 ദിവസം ടെസ്റ്റ് എന്തിനാണ്?

കോൺക്രീറ്റിന്റെ പ്രാഥമിക സ്ട്രെംഗ്ത് (40–65% വരെ) പരിശോധിക്കാൻ.

അടിയന്തിര ലോഡുകൾ കാസ്റ്റ് ചെയ്ത സ്ലാബിന് മുകളിൽ വെക്കുന്നുണ്ടങ്കിൽ, ഷട്ടർ റിമൂവ് ചെയ്യുന്ന സമയം സ്ലാബ് സ്‌ട്രെങ്ത് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുവാൻ ഒക്കെ വേണ്ടിയാണ് 7 ഡേയ്‌സ് ടെസ്റ്റ്‌ നടത്തുന്നത്.

28 ദിവസം ടെസ്റ്റ് എന്തിനാണ്?

കോൺക്രീറ്റിന്റെ ഫുൾ ഡിസൈൻ സ്ട്രെംഗ്ത് (99%) ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ. ഇനി അഥവാ കോൺക്രീറ്റ് മോശം ആയത് കൊണ്ട് സാമ്പിൾ ഫൈൽ ആകുക ആണെങ്കിൽ അതു സ്‌ട്രെങ്തൈൻ ചെയ്യുവാനുള്ള ഉത്തരവാദിത്തം കോൺട്രാക്ട്ടറുടെ ഉത്തവാദിത്തം ആയിരിക്കും അല്ലങ്കിൽ കിട്ടിയ സ്‌ട്രെങ്ത് വച്ചുള്ള ക്യാഷ് മാത്രം കോൺട്രാക്ട്ടർക്ക് നൽകിയാലും മതി.

കോൺക്രീറ്റ് ക്വാളിറ്റി കൂട്ടുവാൻ ഇത് നമ്മളെ സഹായിക്കും.. അഥവാ സാമ്പിൾ ഫൈൽ ആയാൽ പണി കിട്ടുക കോൺട്രാക്ട്ടർക്ക് ആയതിനാൽ അവർ പരമാവധി ക്വാളിറ്റി കീപ് ചെയ്യുവാൻ ശ്രദ്ധിക്കും.

എടുക്കുന്ന കോൺക്രീറ്റ് സാമ്പിൾ, സ്ലാബ് curing ചെയ്യുന്നതിന് സമാനമായി വെള്ളത്തിൽ ഇട്ട് വെക്കുകയോ നനഞ്ഞ ചാക്ക് കൊണ്ട് മൂടുകയോ ചെയ്യണം. 6ത് day 27ത് day സാമ്പിൾ വെള്ളത്തിൽ നിന്നും എടുത്തു വച്ചു അടുത്തുള്ള ഗവണ്മെന്റ് എഞ്ചിനീയറിംഗ് ലാബിൽ ടെസ്റ്റിംങ്ങിനെയായി എത്തിക്കണം. അവർ ടെസ്റ്റ്‌ ചെയ്തു നമുക്ക് റിസൾട്ട് നൽകും.

ഇത് അവഗണിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ?

അധികം ചെലവുള്ള റിപ്പെയർ & സ്ട്രക്ചറൽ റീൻഫോഴ്സ്മെന്റ് ഉടമ വഹിക്കണം.

ദീർഘകാലം കഴിഞ്ഞ് ക്രാക്കിംഗ്, സീപ്പേജ്, സ്ട്രക്ചറൽ വീക്ക്നസ് ഉണ്ടാകാം.

ലോഡ് ബെയറിംഗ് കപ്പാസിറ്റി കുറയുക, സുരക്ഷിതത്വം നഷ്ടപ്പെടുക.

റെസിഡൻഷ്യൽ ആയാലും കൊമേഴ്സ്യൽ ആയാലും, കോൺക്രീറ്റ് സാമ്പിൾ എടുത്ത് 7 ദിവസം & 28 ദിവസം ടെസ്റ്റ് ചെയ്യുക നിർബന്ധമാണ്. ഇത് സ്ട്രക്ചറിന്റെ ജീവിതകാലം മുഴുവൻ സുരക്ഷയും ശക്തിയും ഉറപ്പാക്കുന്ന അടിസ്ഥാന ഘടകമാണ്. ഉടമയുടെ അടിസ്ഥാന അവകാശമാണ്.

7ത് Day എന്ന് പറഞ്ഞത് ഷട്ടറിങ് ചെയ്യുന്നത് 14ത് day ആണെൽ (മറ്റു ലോഡുകൾ മുകളിൽ വെക്കുന്നില്ലേൽ) അന്ന് ടെസ്റ്റ്‌ ചെയ്താലും മതി.

ആർട്ടിക്കിളിൽ എന്തെങ്കിലും മിസ്റ്റേക്ക് വന്നിട്ടുണ്ടങ്കിൽ ചൂണ്ടി കാണിക്കാം ട്ടോ.. തിരക്ക് പിടിച്ച സമയങ്ങളിൽ എഴുതുന്നതാണ്‌.. തെറ്റ് പറ്റുവാൻ സാധ്യതയേറെയാണ്..

By

credit : Faisal Mohammed ( Civil Engineer )

Leave a Comment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *