കിച്ചൻ സിങ്ക് തിരഞ്ഞെടുക്കുമ്പോൾ സാധാരണ പലരും ശ്രദ്ധിക്കുന്നത് രൂപകൽപ്പനയെയും വിലയെയുമാണ്. എന്നാൽ സിങ്കിന്റെ മെറ്റീരിയലും ഇൻസ്റ്റലേഷൻ രീതികളും മനസ്സിലാക്കുന്നത് അതിലേറെ പ്രധാനമാണ്. ഇന്ന് വിപണിയിൽ ഏറ്റവും വിശ്വസനീയമായ തിരഞ്ഞെടുക്കൽ കണക്കാക്കപ്പെടുന്നത് SS 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ ആണ്.
304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ, ദിവസേനയുള്ള ഉപയോഗത്തിലും Shining ഉും strength ഉും നിലനിർത്തുന്നു. വെള്ളത്തിൻ്റെയും തുരുമ്പിൻ്റെയും പ്രതികൂല സ്വഭാവങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും അതിനാൽ ശുചിത്വവും ലോംഗ് ലൈഫും ഉറപ്പാക്കുകയും ചെയ്യുന്നു. വൃത്തിയാക്കാനും ഏറെ എളുപ്പമാണ്.
ഇൻസ്റ്റലേഷൻ രീതികൾ:
കിച്ചൻ സിങ്കുകൾ പൊതുവേ രണ്ട് തരത്തിലുള്ള ഇൻസ്റ്റലേഷനിലാണ് ലഭ്യമാകുന്നത്.
1. കൗണ്ടർ ടോപ്പ് മൗണ്ട് (ടോപ്പ് മൗണ്ട്/ഡ്രോപ്പ് ഇൻ): സിങ്കിന്റെ അരികുകൾ കൗണ്ടറിന്റെ മുകളിൽ വരുന്ന രീതിയാണിത്. ഇൻസ്റ്റലേഷൻ എളുപ്പവും ചെലവുകുറവുമാണ്. എന്നാൽ റിമിൽ മാലിന്യം അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലായതിനാൽ സ്ഥിരം വൃത്തിയാക്കണം.
2. ഫ്ലഷ് മൗണ്ട് (അണ്ടർമൗണ്ട്): സിങ്ക് കൗണ്ടറിന്റെ അടിഭാഗത്ത് ഫിക്സ് ചെയ്യുന്ന രീതിയാണിത്. അടുക്കളയ്ക്ക് മോഡേൺ ലുക്കും വൃത്തിയാക്കുന്നതിന് സൗകര്യവും ലഭിക്കുന്നു. പക്ഷേ സ്ട്രോഗ് കൗണ്ടർ മാത്രമേ ഇതിന് അനുയോജ്യമാകൂ, കൂടാതെ ഇൻസ്റ്റലേഷൻ ചിലവും കൂടുതലാണ്.
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മെറ്റീരിയൽ: 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ ഉറപ്പാക്കുക.
വലിപ്പവും കോൺഫിഗറേഷനും: സ്പേസിനനുസരിച്ച് സിംഗിൾ ബൗൾ, ഡബിൾ ബൗൾ എന്നിവ തിരഞ്ഞെടുക്കാം.
Depth: 8 ഇഞ്ചിന് മുകളിലുള്ള ഡീപ് സിങ്കുകൾ വലിയ പാത്രങ്ങൾ കഴുകാൻ അനുയോജ്യം.
സൗണ്ട് proof: ശബ്ദം കുറയ്ക്കുന്ന പാഡുകൾ ഉള്ള സിങ്കുകൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അനുയോജ്യം.
ക്ലീനിംഗ്: എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന മോഡൽ തിരഞ്ഞെടുക്കുക.
മൗണ്ടിംഗ് രീതികൾ: അടുക്കളയുടെ ഡിസൈനിനും കൗണ്ടർ മെറ്റീരിയലിനും ചേരുന്ന രീതിയിലാകണം.
ആക്സസറികൾ: കട്ടിംഗ് ബോർഡ്, കോളെണ്ടർ, ഡ്രൈയിങ് റാക്ക് തുടങ്ങിയവ ഉൾപ്പെടുന്ന മോഡലുകൾ അധിക സൗകര്യം നൽകും.
കമ്പാറ്റിബിലിറ്റി: ടാപ്പ്/ഫോസെറ്റ് ഘടനയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുക.
ചുരുക്കത്തിൽ
ഒരു കിച്ചൻ സിങ്ക് തിരഞ്ഞെടുക്കുമ്പോൾ, 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ ഏറ്റവും വിശ്വസനീയമായ സെലക്ഷൻ ആണെന്ന് വിദഗ്ധർ പറയുന്നു. ഇൻസ്റ്റലേഷൻ രീതിയും കൗണ്ടർ സ്പേസും പരിഗണിക്കുക. ഡീപ്, ശബ്ദം കുറയ്ക്കുന്ന മോഡലുകൾ കൂടുതൽ സൗകര്യങ്ങൾ നൽകും. ആവശ്യമായ ആക്സസറികളും പരിശോധിച്ച ശേഷം മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക

